സന്നിധാനത്ത് നാമജപം നടത്തിയ എണ്‍പതോളം അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

ശബരിമല : സന്നിധാനത്ത് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെയാണ് എണ്‍പതോളം അയ്യപ്പന്മാരുടെ സംഘം സന്നിധാനത്ത് ശരണമന്ത്രം ചൊല്ലിയത്.

കുട്ടികള്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് പമ്പയിലേയ്ക്ക് കൊണ്ടുപോയി.

പതിനെട്ടാം പടിക്ക് താഴെയും,വാവര് നടയിലുമാണ് ഭക്തര്‍ ശരണമന്ത്രം ചൊല്ലിയത്.

കനത്ത പൊലീസ് നിയന്ത്രണത്തിലാണ് സന്നിധാനവും പരിസരവും. ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്നിധാനത്ത് ശരണം ചൊല്ലിയതിന്റെ പേരില്‍ 69 അയ്യപ്പന്മാരെക്കെതിരെ പൊലീസ് കേസെടുത്തത്.

Top