വില്ലേജ് ഓഫീസില്‍ മദ്യപിച്ച ജീവനക്കാരെ പൊലീസ് പിടികൂടി

ആലപ്പുഴ: വില്ലേജ് ഓഫീസില്‍ മദ്യപിച്ച ജീവനക്കാരെ പൊലീസ് പിടികൂടി. മാന്നാര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് അജയകുമാര്‍ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജയകുമാര്‍ (39) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രിയില്‍ മാന്നാര്‍ വില്ലേജ് ഓഫീസില്‍ മദ്യപിച്ച ഇരുവരും മദ്യലഹരിയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു.

ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ഉത്തരവിട്ടു. പൊതുസ്ഥലത്തെ മദ്യപാനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top