ആകാശത്തേക്ക് വെടിയുതിര്‍ത്തി ജന്മദിനാഘോഷം ; എട്ടിന്റെ പണികിട്ടി 22 കാരന്‍ (വീഡിയോ)

ഹൈദരാബാദ്: ആകാശത്തേക്ക് വെടിയുതിര്‍ത്തി ജന്മദിനമാഘോഷിച്ച യുവാവ് പോലീസ് പിടിയില്‍.

പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്തുന്ന അതിരുവിട്ട ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഹൈദരാബാദ് ഫലക്‌നുമ സ്വദേശി മിസ്ര ഇബ്രാഹിം (22) ജയിലിലായത്.

മെയ് അഞ്ചിനായിരുന്നു മിസ്രയുടെ ജന്മദിനം. ആഘോഷത്തില്‍ സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോയാണ് മിസ്രയ്ക്ക് പണികൊടുത്തത്.

മിസ്രയ്‌ക്കെതിരെയും തോക്കുടമയ്‌ക്കെതിരെയും 1959ലെ ആയുധ നിയമ പ്രകാരം കേസെടുത്തായി ഫലക്‌നുമ അസിസ്റ്റന്റ് കമ്മീഷണര്‍ താജുദ്ദീന്‍ പറഞ്ഞു. ലൈസന്‍സുള്ള ആയുധമാണെങ്കിലും പൊതു സ്ഥലത്ത് അത് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top