രണ്ട് വര്‍ഷത്തിനിടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചത് 24,000 തവണ; പ്രതി പൊലീസ് കസ്റ്റഡിയിൽ

ടോക്കിയോ: കസ്റ്റമര്‍ കെയറില്‍ 24,000 തവണ വിളിച്ച അകിതോഷി അകാമോട്ടോ എന്ന 71 കാരനെ പൊക്കി പൊലീസ്. കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കാനായിരുന്നു ഇയാള്‍ രണ്ടുവര്‍ഷത്തിനിടെ 24,000 തവണ വിളിച്ചത്.

കസ്റ്റമര്‍ കെയറിലെ ജീവനക്കാരെ അപമാനിച്ച് സംസാരിക്കുകയും മൊബൈല്‍ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുകയുമായിരുന്നു ഇയാളുടെ പ്രധാന ജോലി.

ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് കമ്പനി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോലി ചെയ്യാന്‍ തടസം നില്‍ക്കുന്നു എന്ന കാരണത്താല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സേവനം മോശമാണെന്നും കമ്പനി പ്രതിനിധി നേരില്‍ കണ്ട് മാപ്പുപറയണം എന്നുമാണ് 71 കാരന്‍ ഉന്നയിക്കുന്നത്. എന്നാൽ പരാതി കിട്ടിയതിനെ തുടര്‍ന്ന്
അന്വേഷിച്ച പോലീസ് ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പറയുന്നത്.

Top