വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; നാല്‍പ്പതുകാരി അറസ്റ്റില്‍

arrest

വിശാഖപട്ടണം: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശമയച്ച സ്ത്രീ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ അനകപള്ളെയിലാണ് സംഭവം നടന്നത്. 40കാരിയായ ശ്രീരഞ്ജിനി എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്.

വിവിധ പദ്ധതികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ബാങ്ക് അനുവദിക്കാത്തതിലുള്ള ദേഷ്യം മൂലമാണ് ഇവര്‍ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. വ്യാജ പേരില്‍ പുതിയ ഫോണ്‍ വാങ്ങി സുഹൃത്തിന്റെ സിം കാര്‍ഡ് മോഷ്ടിച്ചായിരുന്നു ഭീഷണി സന്ദേശമയച്ചതെന്നും പൊലീസ് പറയുന്നു.

Top