police arrest – thrissure – flat murder

തൃശൂര്‍: ഫ്‌ളാറ്റില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് റഷീദിന് സഹായങ്ങള്‍ ചെയ്തു കൊടുത്തതിന് ആലുവ ആസ്ഥാനമായ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സുനിലിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുശേഷം റഷീദ് സുനിലുമായി ബന്ധപ്പെട്ടിരുന്നു. രക്ഷപ്പെടാന്‍ ആവശ്യമായ സാമ്പത്തിക സഹായം ചെയ്തത് സുനിലാണെന്ന് പൊലീസ് കണ്ടെത്തി.

ഒളിവില്‍ പോയ റഷീദിന് രഹസ്യമായി തന്നെ ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പറും ഏര്‍പ്പാടാക്കി. റഷീദിന്റെ കാര്‍ ഒളിപ്പിക്കാന്‍ ഏല്പിച്ചതും സുനിലിനെയാണ്. എന്നാല്‍, പൊലീസ് പിന്തുടരുന്നതറിഞ്ഞ് കാര്‍ റഷീദിന്റെ മറ്റൊരു സുഹൃത്തിന് കൈമാറി.

മാര്‍ച്ച് മൂന്നിന് രാത്രി തൃശൂര്‍ അയ്യന്തോള്‍ ഫ്‌ളാറ്റില്‍ വച്ച് ഷൊര്‍ണ്ണൂര്‍ സ്വദേശി സതീശനാണ് കൊല്ലപ്പെട്ടത്. കേസില്‍ റഷീദിന്റെ കാമുകി ശാശ്വതി എന്ന യുവതിയും സുഹൃത്തായ കൃഷ്ണപ്രസാദും നേരത്തേ അറസ്റ്റിലായി. ശാശ്വതിയുമായുള്ള അടുപ്പമാണ് സതീശനെ കൊലപ്പെടുത്താന്‍ കാരണം. കൊലപ്പെടുത്താന്‍ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു.

Top