വിവാഹ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ കവര്‍ന്ന സംഭവം; ലൈറ്റ് ബോയി അറസ്റ്റില്‍

arrest

കാഞ്ഞങ്ങാട്: വിവാഹ വീട്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ ലൈറ്റ് ബോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 24ന് കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയ വളപ്പില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് പണം മോഷ്ടിച്ചത്. സംഭവത്തില്‍ കാഞ്ഞങ്ങാട് മണലില്‍ അശ്വിന്‍ എന്ന 22 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വരന്റെ മുറിയില്‍ നിന്നും തന്ത്രപൂര്‍വ്വമാണ് ഇയാള്‍ പണം കവര്‍ന്നത്.

Top