തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതാണ്; കസ്റ്റഡിയിലായ അബ്ദുള്‍ ഖാദര്‍ റഹീം

കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതാണെന്ന് കസ്റ്റഡിയിലായ അബ്ദുൾ ഖാദർ റഹീം.സംഭവത്തിൽ താൻ നിരപരാധിയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ബഹ്‌റെനിലെ ഹോട്ടൽ ലോബിയാണെന്നുമാണ് ഇയാൾ പറയുന്നത്.

താൻ നിരപരാധിയാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. ബഹ്‌റെനിലെ ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് താൻ ചില പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ബഹ്‌റെനിലെ ഹോട്ടൽ ലോബിയുടെ കെണിയിൽപ്പെട്ട യുവതിയെ താൻ രക്ഷപെടുത്തി നാട്ടിലെത്തിച്ചു. പൊലീസ് പറയുന്ന പാക്ക് പൗരനെ അറിയില്ല, അബ്ദുൾ ഖാദർ റഹീമിന്റെ വാക്കുകൾ

കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അഹ്ദുൾ റഹീമിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ബഹ്റിനിൽ നിന്ന് കൊച്ചിയിൽ എത്തിയത് രണ്ടു ദിവസം മുമ്പായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Top