കാറും പണവും തട്ടിയെടുത്ത പ്രതികള്‍ പൊലീസ് പിടിയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ കാറും പണവും തട്ടിയെടുത്ത് കടന്ന പ്രതികള്‍ പിടിയില്‍. പെരുവ സ്വദേശി മാത്യൂസ് റോയി(22), മേലേടത്ത് സ്വദേശി അനുരാഗ് (24) എന്നിവരാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം ഡിവൈഎസ്പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മെയ് 14ന് രാത്രി 8.00 മണിയോടെ കോട്ടയം തലയോലപ്പറമ്പ് റോഡില്‍ ആപ്പാഞ്ചിറ ജംഗ്ഷന് സമീപം വെച്ച് ബൈക്കിലെത്തിയ പ്രതികള്‍ കാര്‍ തടഞ്ഞ് ഡ്രൈവറില്‍ നിന്ന് വണ്ടി തട്ടിയെടുക്കുകയായിരുന്നു.

കാര്‍ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും രണ്ട് ഫോണുകളും പ്രതികള്‍ തട്ടിയെടുത്തിരുന്നു.

 

Top