പാക്കിസ്ഥാനിലെ ഹോസ്റ്റല്‍ റൂമില്‍ ഹിന്ദു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

dead body

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹോസ്റ്റല്‍ റൂമില്‍ ഹിന്ദു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ താമസക്കാരനും ഡോക്ടറുമായ സഹോദരന്‍ രംഗത്തെത്തിയിട്ടുണ്ട്.

ബിബി ആസിഫ ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നമ്രിത ചന്ദാനിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അകത്ത് നിന്നും പൂട്ടിയ മുറിയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ വിളിച്ചിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാത്തതിനാല്‍ സെക്യൂരിറ്റി എത്തി വാതില്‍ തല്ലിത്തകര്‍ത്തായിരുന്നു മുറിക്കുള്ളില്‍ കയറിയത്.

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം ഇനിയും വെളിപ്പെടുത്താറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Top