തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ് ; യുവാവിനെ അറസ്റ്റ് ചെയ്തു

thamanna-actress

തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറിലാണ് സംഭവം അരങ്ങേറിയത്. ചെരിപ്പെറിഞ്ഞ കരിമുള്ളയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.

ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കരിമുള്ള തമന്നയുടെ നേരെ ചെരിപ്പെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ ജീവനക്കാരന്റെ ശരീരത്തിലായിരുന്നു കൊണ്ടത്. കരിമുള്ള ബിടെക് ബിരുദധാരിയാണ്.

തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാണ് ചെരിപ്പെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Top