ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര ഡല്‍ഹിയിലെ ബുറാഡിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ nഅധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് അമ്പത്തിരണ്ടുകാരനായ അധ്യാപകന്‍ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അധ്യാപകന്‍ പരിചയക്കാരന് അയച്ചു നല്‍കിയ വീഡിയോ, ഇയാള്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്നതിനു വേണ്ടി പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജൂണില്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണു സൂചന. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Top