കുടുംബത്തെ പറഞ്ഞ് പറ്റിച്ച് ബാലികയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ഇന്‍ഡോര്‍: കുടുംബത്തെ നിധി കണ്ടെത്തി നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ച് ബാലികയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍.

ഇരുപത്തിമൂന്നുകാരനായ അജയ് സൊനെയ്ന്‍ ആണ് പിടിയിലായിരിക്കുന്നത്. സംഭവത്തിന് കൂട്ടു നിന്ന ഇയാളുടെ അമ്മയെയും അമ്മൂമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജനിക്കുമ്പോള്‍ ആദ്യം ശരീരത്തിന്റെ പിന്‍വശം പുറത്തെത്തിയതിനാല്‍ പെണ്‍കുട്ടിക്ക് ചില അത്ഭുത ശക്തിയുണ്ടെന്നും പെണ്‍കുട്ടിക്ക് ഒരു നിധിയിരിക്കുന്ന സ്ഥലം അറിയാമെന്നും, അത് കൃത്യമായി പറയാന്‍ കുട്ടിക്ക് കഴിയണമെങ്കില്‍, ചില പൂജകള്‍ നടത്തേണ്ടതുണ്ടെന്നും കുടുംബത്തെ പറഞ്ഞ് പറ്റിച്ചായിരുന്നു കുട്ടിയെ പീഡനത്തിനിരയാക്കിയത്.

Top