വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി; സംഗീതാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ചെറുതുരുത്തി: വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം സംഗീതാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാറിനെയാണ് (54) പൊലീസ് അറസ്റ്റ് ചെയ്തത്.

കലാമണ്ഡലത്തില്‍ വെച്ച് അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കലാമണ്ഡലം നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകനെ പുറത്താക്കാന്‍ നടപടി എടുത്തിരുന്നു.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

Top