police arrest – paravoor – kollam

arrested

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ദുരന്തത്തിന് കാരണമായ വെടിക്കെട്ടു നടത്തിയ മുഖ്യ കരാറുകാരന്‍ കടയ്ക്കാവൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി അറസ്റ്റിലായി. കൊല്ലം പാരിപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒപ്പം ഭാര്യ അനാര്‍ക്കലിയും ഉണ്ടായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കൃഷ്ണന്‍കുട്ടിയും ലൈസന്‍സിയായ ഭാര്യ അനാര്‍ക്കലിയും പരവൂര്‍ ദുരന്തത്തെത്തുടര്‍ന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലും അഞ്ചും പ്രതികളാണ്.

Top