ന്യൂയോർക്കിലെ സെൻറ് പാട്രിക്‌സ് കത്തീഡ്രലിൽ ഗ്യാസ് കാനുകളുമായി എത്തിയ ആൾ അറസ്റ്റിൽ

arrest

ന്യൂയോര്‍ക്ക്: ഗ്യാസ് കാനുകളുമായി ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടു ഗ്യാസ് കാനുകളും ലൈറ്ററുമായി കത്തീഡ്രലിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തീഡ്രല്‍ ജീവനക്കാരന്‍ ഇയാളെ തടഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.

പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്ടര്‍ഡാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപുരവും കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. ഇതൊരു ആക്രമണശ്രമമാണോയെന്ന് സംശയിക്കുന്നതിനിടെയാണ് ഈ സംഭവം.

Top