സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ഒരാള്‍ കൂടി പിടിയില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയിലായി. കേസിലെ രണ്ടാം പ്രതിയായ വിഷ്ണുവാണ് പിടിയിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏഴ് പ്രതികള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ശ്രീകാര്യം എടവക്കോട് സിപിഎം പ്രവര്‍ത്തകനായ സാജുവിനെ വധിക്കുവാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിലുള്ള പ്രതികാരമായിരുന്നു സാജുവിനെതിരെയുള്ള ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി.

Top