ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന്; ഒരാള്‍ അറസ്റ്റില്‍

arrest

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തുടര്‍ന്ന് കൂമ്പാറ സ്വദേശി ഷരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയായിരുന്നു താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാത്തൊടി രാജന്റെ ഭാര്യ രാധികയെ( 42) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

Top