police arrest – metro station – dogs

ലക്നൗ: ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തെരുവ് നായ്ക്കളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ഒരു നായക്കിട്ടിയെ കുത്തിക്കൊല്ലുകയും മൂന്ന് നായ്ക്കളെ ക്രൂരമായി കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത നകുല്‍ മിശ്ര (28)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

എഞ്ചിനീയറായ ഇയാളെ ലക്നൗവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രണയം തകര്‍ന്നതും ജോലി നഷ്ടപ്പെട്ടതും മിശ്രയെ വളരെയധികം തളര്‍ത്തിയിരുന്നുവെന്നും ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു.

മാര്‍ച്ച് 15നാണ് സംഭവം നടന്നത്. ന്യൂഡല്‍ഹി മെട്രോ സ്റ്റേഷന് സമീപം ഗ്രീന്‍ പാര്‍ക്കില്‍ കുത്തിപ്പരിക്കേറ്റ നിലയില്‍ മൂന്ന് നായ്ക്കളേയും കൊല്ലപ്പെട്ട നിലയില്‍ നായ്ക്കുട്ടിയേയും കണ്ടെത്തുകയായിരുന്നു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മെട്രോ സ്റ്റേഷനിലെ സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ യുവാവ് നായ്ക്കളെ കുത്തി പരിക്കേല്‍പ്പിക്കുന്നത് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മിശ്ര അറസ്റ്റിലായത്.

Top