കാലിഫോര്‍ണിയയിലെ മാരത്തണില്‍ വെടിവെയ്പ്: വനിത അറസ്റ്റില്‍

ലോസാഞ്ചലസ്: കാലിഫോര്‍ണിയയില്‍ ആയിരം പേര്‍ പങ്കെടുത്ത മാരത്തണിനിടെ വെടിവയ്പ്. മാരത്തണിന്റെ ഫിനിഷ് ലൈനിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് വെടിവെയ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

marathon-2

കൈത്തോക്ക് ഉപയോഗിച്ച് സ്ത്രീ അഞ്ച് തവണ വെടിവെച്ചെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, മേഖല സുരക്ഷിതമാണെന്നും മാരത്തണ്‍ പുനഃരാരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top