തൊഴില്‍ പരിഷ്‌ക്കാരം; മെയ് ദിനത്തില്‍ പാരീസില്‍ നടന്ന കലാപത്തില്‍ 200 പേര്‍ അറസ്റ്റില്‍

may

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ്ദിനത്തില്‍ നടന്ന റാലിയില്‍ ആക്രമണം. സംഭവത്തെ തുടര്‍ന്ന് 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബ്ലാക് ബോക്‌സ് എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.

സമാധാനപരമായി നടന്ന റാലിയില്‍ ബ്ലാക് ബോക്‌സ് എന്ന സംഘടനയില്‍ ഉള്‍പ്പെടുന്നവര്‍ നുഴഞ്ഞു കയറുകയായിരുന്നെന്നാണ് വിവരം.

മുഖംമൂടി ധരിച്ചെത്തിയ ഇവര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമണം ശക്തമായതിനേത്തുടര്‍ന്ന് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു,.

Top