മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയുള്‍പ്പടെ ആറ് പേര്‍ പിടിയില്‍

ചെന്നൈ: മുനമ്പം മനുഷ്യക്കടത്തില്‍ പ്രധാന പ്രതിയുള്‍പ്പടെ ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലായത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്റെ നാല് മക്കള്‍ ഉള്ളതായും സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തെന്നാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നും സെല്‍വന്‍ പറഞ്ഞു.

ആളുകളെ കടത്തുന്നതിന് ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തിലായിരുന്നുവെന്നും സെല്‍വന്റെ മൊഴിയില്‍ പറയുന്നുണ്ട്.

Top