കുമളിയില്‍ രണ്ടു കിലോ കഞ്ചാവുമായി മൂന്നു പേരെ പൊലീസ് പിടികൂടി

kanjavu

ഇടുക്കി: കുമളിയില്‍ രണ്ടുകിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി പേരുളിയില്‍ വീട്ടില്‍ ജുനൈദ് (23), പങ്ങത്ത് സിറാജുദ്ദീന്‍ (30), താന്നൂര്‍ മീനടത്തൂരില്‍ മുത്തേടത്ത് കാട്ടില്‍ സുമേഷ് (22) എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.

ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും പിടികൂടിയിട്ടുണ്ട്. സ്വന്തം ആവശ്യത്തിനായാണ് തമിഴ്‌നാട്ടില്‍ നിന്നും 10,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.

Top