കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റിയംഗത്തിന്റെ മകനെതിരെ കഞ്ചാവ് കേസ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റിയംഗത്തിന്റെ മകനെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

കലൂരില്‍ നിന്നുള്ള വനിത കൗണ്‍സിലറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ് കഞ്ചാവുമായി സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.

എന്നാല്‍, എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം എം.പി.കെ.വി തോമസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോള്‍ പ്രവാഹത്തെ തുടര്‍ന്ന് പൊലീസ് വെട്ടിലാവുകയും പിടിയിലായ ആള്‍ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ല എന്ന് കാട്ടി പൊലീസ് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

Top