ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍

arrest

ചെന്നൈ: ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമുഖ ഐടി കമ്പനിയില്‍ ജോലിയുള്ള പ്രദീപ് എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ചൂഷണത്തിനിരയായ യുവതികളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രദീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവിധ സ്ത്രീകളുടെ 60 നഗ്‌ന ചിത്രങ്ങളാണ് കണ്ടെടുത്തത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ജോലി നല്‍കാമെന്നും നഗ്‌നചിത്രങ്ങള്‍ അയക്കണമെന്നും തന്നോട് പ്രദീപ് ആവശ്യപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Top