വെടിയേറ്റ് യുവതി മരിച്ച സംഭവം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ന്യൂഡല്‍ഹി: കളിത്തോക്കല്ല കൈയ്യിലുള്ളതെന്ന് തെളിയിക്കുന്നതിന് യുവാവ് വെടിയുതിര്‍ത്തുകയും വെടിയേറ്റ് യുവതി മരിക്കുകയും ചെയ്തു. നിഷ്തി എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സണ്ണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്‍ഷാദ് ഗാര്‍ഡനില്‍ താമസിക്കുന്ന ഉഷ എന്ന സ്ത്രീയെ അവരുടെ വസതിയില്‍ കാണാനെത്തിയതായിരുന്നു നിഷ്തി. സണ്ണിയും ആ സമയം അവിടെയുണ്ടായിരുന്നു.

സണ്ണിയുടെ കൈവശം ഉണ്ടായിരുന്ന തോക്ക് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ നിഷ്തി തയ്യാറാകാത്തതിനെ തുടര്‍ന്ന് നിഷ്തിയെ വിശ്വസിപ്പിക്കുന്നതിനായി സണ്ണി വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് വ്യാജമല്ലെന്നു തെളിയിക്കാനുള്ള സണ്ണിയുടെ ശ്രമത്തിനിടെ നിഷ്തിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നും വയറിലാണ് വെടിയേറ്റതെന്നും പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സണ്ണി ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തിമര്‍പുറില്‍ നിന്നാണ് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top