അബുദാബി: യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയത്.
അല്‍ ഐനിലെ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഇവിടെ എത്തുന്നവരുടെയും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയശേഷം കഴിഞ്ഞദിവസം അബുദാബി പൊലീസ് സംഘം ഫാമില്‍ റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ് കൃഷി നടത്തിയിരുന്ന രണ്ട് പേരെയും അവിടെവെച്ചുതന്നെ അറസ്റ്റ് ചെയ്തു. ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫാമില്‍ പ്രത്യേക മുറി പോലും സജ്ജീകരിച്ചിരുന്നു.
റെയ്ഡിന്റെ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘മരണത്തിന്റെ കൃഷിസ്ഥലം’ എന്നാണ് വീഡിയോയില്‍ ഫാമിനെ വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.