എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; പ്രതി കസ്റ്റഡിയില്‍

arrest

മലപ്പുറം: മലപ്പുറത്ത് എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രാഘവനാണ് പിടിയിലായിരിക്കുന്നത്.

പത്ത് വയസുകാരിയെയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിയെ പ്രതി മര്‍ദ്ദിച്ചത്.

കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. രാവിലെ പത്ത് മണിയോടെയാണ് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്ന കുട്ടി മര്‍ദ്ദനത്തിനിരയായത്.

Top