എഎസ്ഐയുടെ വീട് ആക്രമിച്ച കേസ്; മൂന്നുപേരെ പൊലീസ് പിടികൂടി

arrest

ചവറ: എഎസ്ഐയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. കാവനാട് മുക്കാട് ഡാനിഷ് ഭവനില്‍ ഡാനിഷ് ജോര്‍ജ്ജ് (34), ചവറ മുകുന്ദപുരം പുത്തന്‍കാവില്‍ കിഴക്കതില്‍ പ്രമോദ് (24), പന്മന ചിറ്റൂര്‍ മൈക്കാത്തറ പടിഞ്ഞാറ്റതില്‍ മനു (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കൊച്ചനി ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്.

പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. ചവറ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദിന്റെ ചവറ തെക്കുംഭാഗം വീട്ടിലെത്തിയാണ് പ്രതികള്‍ അതിക്രമം കാട്ടിയത്. കാറിലെത്തിയ ആറംഗ സംഘം മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിനോദിന്റെ ഭാര്യയും അമ്മയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Top