ഖത്തറില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് ; ആലപ്പുഴയില്‍ ട്രാവല്‍ ഏജന്റ് പിടിയില്‍

arrest

ആലപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദാനം നടത്തി നിരവധിയാളുകളെ തട്ടിപ്പിനിരയാക്കിയ ട്രാവല്‍ ഏജന്റിനെ ആലപ്പുഴ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുസ്തഫ മാളിയേക്കലാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശി ഷക്കീര്‍ മുഹമ്മദിനായി തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ ആറ് മാസത്തോളം താമസിക്കാവുന്നതാണ്. ഇത് മറയാക്കിയാക്കിയായിരുന്നു തട്ടിപ്പ്. ആലുവയില്‍ മുസ്തഫയും, ഷക്കീറും ചേര്‍ന്ന് നടത്തിവന്ന ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിവിധ ജില്ലകളില്‍ നിന്നുമായി 24 യുവാക്കളാണ് ഖത്തറിലെത്തി കുടുങ്ങിയത്.

Top