സുഹൃത്തിന്റെ യാത്ര മുടക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; യുവാവ് അറസ്റ്റില്‍

arrest

ഹൈദരാബാദ്: ഹൈദരാബാദിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോംബ് വെയ്ക്കുമെന്ന് വ്യാജ സന്ദേശമയച്ചതിന് ഹൈദരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാ രങ്കല്‍ സ്വദേശിയായ കത്രജു ശശികാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ചയാണ് വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കുമെന്ന് കത്രജു വിമാനത്താവളത്തിലേക്ക് വ്യാജ ഭീഷണി സന്ദേശം അയച്ചത്. സുഹൃത്ത് കാനഡക്ക് പോകുന്നതിലുള്ള അസൂയ കൊണ്ടാണ് ഇത്തരത്തില്‍ സന്ദേശമയച്ചതെന്നും യാത്ര മുടക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

Top