കൊല്ലത്ത് സ്ത്രീയെ മര്‍ദിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

കൊല്ലം: കൊല്ലത്ത് സ്ത്രീയെ മര്‍ദിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചടയമംഗലം സ്വദേശി മുനീറാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുനീര്‍ ആക്രമിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പ്രതിയും ബന്ധുവും തമ്മില്‍ വാക്കേറ്റവും മര്‍ദനവും ഉണ്ടായതോടെ തടസം നില്‍ക്കാനായെത്തിയ സ്ത്രീയെ മുനീര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സ്ത്രീ പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.ചടയമംഗലം എസ്.ഐ. മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തിലുള്ള പല കേസുകളിലും മുനീര്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

Top