മാലമോഷണ കേസിലെ പ്രതി പൊലീസ്‌ പിടിയില്‍

തിരുവനന്തപുരം : മാലമോഷണ കേസിലെ പ്രതി നെടുമങ്ങാട് പൊലീസിന്റെ പിടിയില്‍. പനവൂര്‍ ഉണ്ടപ്പാറ തൊഴുകുമ്മേല്‍ ബിജു (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയാണിത്. മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിതിരുന്നു.

സിസിടിവിയും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. മാലയും, ബൈക്കും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാല പണയം വച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

 

Top