ലോക്ഡൗണ്‍ ലംഘിച്ച് പ്രഭാതസവാരി; കൊച്ചിയില്‍ 41 പേര്‍ അറസ്റ്റില്‍

arrest

കൊച്ചി: കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവരെ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്പിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി.

നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്പിള്ളി നഗറില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രഭാതസവാരിക്കിറങ്ങരുതെന്നു പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ദേശം പതിവായി ലംഘിക്കപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്കു പൊലീസ് നീങ്ങിയത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Top