പൊലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി സ്വാധീനിച്ചുവെന്ന വെളിപ്പെടുത്തലില്‍ പൊലീസ് കെ.സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ് മൊഴിയെടുപ്പ്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി.വി.രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പും അന്വേഷണവും.

കെ.സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് തീരുമാനമെടുക്കും. കൈക്കൂലിക്കൊപ്പം, ജനപ്രാതിനിധ്യ നിയമ വകുപ്പും ഉള്‍പ്പെടുത്തുന്നത് പൊലീസിന്റെ പരിഗണനയിലാണ്.

Top