ഭിന്നശേഷിക്കാരുമായി സംവദിക്കാൻ പരിശീലനം നേടാൻ തയ്യാറായി പോലീസ്

കോഴിക്കോട്: സംസാരിക്കാൻ കഴിയാത്തവരുമായി ആശയവിനിമയം നടത്താൻ അവരുടെ ഭാഷ പഠിക്കാൻ തയ്യാറായി കോഴിക്കോട് സിറ്റി പൊലീസ്. സംസാരിക്കാൻ കഴിയാത്തവർ പലപ്പോഴും പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അവരുടെ പ്രശ്നങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. ഇതിനൊരു പരിഹാരമായിട്ടാണ് സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്. കോംപോസിറ്റ് റീജിയണൽ സെന്ററുമായി ചേർന്നാണ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ആദ്യഘട്ടത്തിൽ കുറച്ച് പൊലീസുകാർക്കാണ് പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ പൊലീസുകാർക്കും ആംഗ്യഭാഷയിൽ പരിശീലനം നല്കും. ഓൺലൈൻ ക്ലാസ്സുകളും ഒരുക്കും.

Top