എസ് വി പ്രദീപിന്റെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ മരണത്തിനിടയാക്കിയ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്. പ്രദീപ് സഞ്ചരിച്ച റൂട്ടും ടിപ്പർ ലോറി സഞ്ചരിച്ച റൂട്ടും വിശദമായി പരിശോധിക്കും. കൊലപാതകമാണെന്ന് കുടുംബം ആരോപണമുന്നയിച്ച സാഹചര്യത്തിൽ ദുരൂഹത നീക്കാനാണ് പൊലീസ് തീരുമാനം.

ഫോൺ രേഖകളും ഫോൺ വിളികളും സുക്ഷ്മമായി അവലോകനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം അപകടസ്ഥലം, അപകടത്തിനിടയാക്കിയ സാഹചര്യം എന്നിവ പരിശോധിക്കും. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഭാരം കയറ്റിയ ലോറി കയറിയിറങ്ങുമ്പോൾ ഹെൽമെറ്റിലുണ്ടാകുന്ന ആഘാതം പഠിക്കാൻ ഇത് പുനരാവിഷ്കരിക്കും.

Top