ജെയ്ഷെ ഭീകരരുടെ ആക്രമണ പദ്ധതി തകര്‍ത്തു! അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തുവെന്ന് ജമ്മു കശ്മീര്‍ പോലീസ്. അഞ്ച് ജയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്‌തെന്നും ഇവരില്‍ നിന്നും വന്‍ ആയുധശേഖരം പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു.

ശ്രീനഗര്‍ സ്വദേശികളായ ഇസാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ്, സഹീല്‍ ഫാറൂഖ് ജോഗ്രി, നസ്രത്ത് അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിടികൂടിയതിന് പിന്നാലെ ശ്രീനഗറിലടക്കം പോലീസ് റെയ്ഡുകള്‍ നടത്തി.

ഹസ്രത്ത്ബാല്‍ പ്രദേശത്ത് അടുത്തിടെ നടന്ന രണ്ട് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് പിന്നിലും ഇവരാണെന്ന് പോലീസ് പറഞ്ഞു. ശ്രീനഗറില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതിന് പിന്നിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Top