ഇസ്ലാമാബാദില്‍ പൊലീസും തീവ്രവാദികളും ഏറ്റുമുട്ടി ; ഒരു മരണം, 150 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനം ഇസ്ലാമാബാദില്‍ ദേശീയ പാതകള്‍ മൂന്നാഴ്ചയായി ഉപരോധിച്ചുവന്ന ഇസ്ലാമിക തീവ്രവാദികളെ പിരിച്ചുവിടാന്‍ പൊലീസും അര്‍ധസൈനിക വിഭാഗവും നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു.

പ്രതിഷേധക്കാരും സുരക്ഷാ സൈനികരുമുള്‍പ്പെടെ 150 പേര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ ഒഴിപ്പിക്കല്‍ നടപടി.

സെപ്തംബറില്‍ ഇലക്ഷന്‍ ആക്ടില്‍ വരുത്തിയ ഭേദഗതി വിവാദമായ സാഹചര്യത്തില്‍ നിയമമന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ടാണ് ഇസ്ലാമിക് തീവ്രവാദികള്‍ സമരം നടത്തിവന്നത്.

അതേസമയം, സമരക്കാരെ ഒഴിപ്പിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സ്വകാര്യ ചാനലുകളെ വിലക്കിയിരുന്നു.

Top