അമിതമായി മദ്യപിച്ചെത്തിയ യുവതി പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

ENCOUNTER

ഹൈദരാബാദ്: അമിതമായി മദ്യപിച്ചെത്തിയ യുവതി പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. പൊലീസിനൊപ്പം ക്യാമറാമാനേയും ആക്രമിക്കുന്ന ദൃശ്യം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് യുവതി പുലര്‍ച്ചെ ഒരു മണിയോടു കൂടി നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിച്ച് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു പൊലീസ്.

വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങി പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. ഇരുവരേയും പൊലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു.

Top