തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ, പൊലീസ് ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് പൊലീസ് അടുത്തയാഴ്ച്ച ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കും.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍
സംസ്ഥാനത്ത്എത്തുന്നതിന് മുന്‍പ് രൂപരേഖ തയാറാക്കി നല്‍കണമെന്ന്മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പൊലീസ് സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.അന്തിമ ആക്ഷന്‍ പ്ലാന്‍ അടുത്തയാഴ്ചയോടെ സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

Top