പൊലീസ് ആക്ട്; എസ്ഒപി തയ്യാറാക്കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ കൊണ്ടുവന്ന കേരള പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് ഇതു സംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുക. ഓര്‍ഡിനന്‍സ് ഒരു വിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്ന് ഡിജിപി അറിയിച്ചു.

Top