യുവതിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

കാരശേരി: കോഴിക്കോട് കാരശേരിയില്‍ യുവതിക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് പൊലീസ്.

ആദ്യത്തെ ഭര്‍ത്താവ് മാവൂര്‍ സ്വദേശി സുഭാഷാണ് യുവതിക്കു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇയാളെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയെന്നും പൊലീസ് അറിയിച്ചു.

കുവൈറ്റിലായിരുന്ന സുഭാഷ് നാട്ടിലെത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കാപറമ്പിലുള്ള സ്വകാര്യ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് പ്രതി യുവതിക്കു നേരെ ആക്രമണം നടത്തിയത്. യുവതിയെ കുത്തി പരിക്കേല്പിക്കുകയും ചെയ്തിരുന്നു.

Top