police accused kappa in puthanpalam rajesh

തിരുവനന്തപുരം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍ പാലം രാജേഷിനെതിരെ പൊലീസ് കാപ്പ ചുമത്തി.

സ്‌ഫോടക വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായ പുത്തന്‍ പാലം രാജേഷ് ഇപ്പോള്‍ തിരുവനന്തപുരം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ജാമ്യത്തിലിറങ്ങാന്‍ സാധ്യത ഉണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ഇപ്പോള്‍ ഗുണ്ടാ വിരുദ്ധ നിയമം കൂടി ചുമത്തിയത്. ഇതോടെ ഇനി 6 മാസത്തേക്ക് ജാമ്യം ലഭിക്കില്ല .

ഗുണ്ടകള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവ് ഇട്ടതിന് തൊട്ട് പിന്നാലെയാണ് സിറ്റി പൊലീസ് പുത്തന്‍പാലം രാജേഷിനെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.

കൊലപാതകവും, വധശ്രമവും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തിരുവനന്തപുരം പുത്തന്‍പാലം സ്വദേശിയായ രാജേഷ് അടുത്തിടെ നടന്ന നിരവധി പ്രമാധമായ കൊലക്കേസുകളിലും രാജേഷിന്റെ സംഘാഗങ്ങള്‍ പ്രതികളായിരുന്നു.

Top