പൊലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍

തൃശ്ശൂര്‍: പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.

രാമവര്‍മപുരത്താണ് സുരേഷ് താമസിച്ചിരുന്നത്. പൊലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.

 

Top