ഈ വര്‍ഷത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം പോളണ്ട് താരം ലെവന്‍ഡോസ്കി കരസ്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങില്‍ ലെവന്‍ഡോസ്കി പുരസ്കാരം ഏറ്റുവാങ്ങി. ഒപ്പം യുവേഫയുടെ മികച്ച ഫോര്‍വേഡിനുള്ള പുരസ്കാരവും ലെവന്‍ഡോസ്കി സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകള്‍ ലെവന്‍ഡോസ്കി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച എല്ലാ ടൂര്‍ണമെന്റിലും ടോപ്പ് സ്കോറര്‍ ആകാനും ലെവന്‍ഡോസ്കിക്ക് ആയി. ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന് ഡിബ്ര്യുയിന്‍ എന്നിവരെ മറികടന്നാണ് മികച്ച യുവേഫ താരമായി ലെവന്‍ഡോസ്കി മാറിയത്. കെവിന് ഡി ബ്രുയിന് മികച്ച മധ്യനിര താരമായും, കിമ്മിക് മികച്ച ഡിഫന്‍ഡറായും നൂയര്‍ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.