പോകോ എഫ് 1ന് വില കുറച്ചു; 17,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം

പോകോ എഫ് 1 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ താല്കാലികമായി വിലകുറച്ചു. പോകോ എഫ്1 ന്റെ ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള പതിപ്പിന് നിലവിലെ വില 17,999 രൂപയാണ്.

ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ളിപ്കാര്‍ട്ടിലും നിലവിലെ വിലയില്‍ ഫോണ്‍ ലഭ്യമാകും. പോക്കോ ഡേയ്സ് ആഘോഷത്തിന്റെ ഭാഗമായാണ് ഈ വിലക്കിഴിവ്. ഈ ഓഫര്‍ ജൂണ്‍ 9 വരെ മാത്രമേ ലഭ്യമാകൂ.

ആറ് ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടായിരുന്ന എഫ് 1 പതിപ്പിന് 22,999 രൂപയായിരുന്നു ആദ്യ വില. അടുത്തിടെയാണ് ഈ പതിപ്പിന് 20,999 രൂപയാക്കി കുറച്ചത്.

ആറ് ജിബി റാം 64 ജിബി പതിപ്പിന് നേരത്തെ 19,999 രൂപയായിരുന്നു വില. നിലവില്‍ 17,999 രൂപയാണ് വില. സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ലഭ്യമാകും. ഫ്ളിപ്കാര്‍ട്ടില്‍ എക്സ്ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

Top