Pokémon go

ന്യൂഡല്‍ഹി: പ്രായഭേദമന്യേന എല്ലാവരുടേയും പ്രിയ സ്മാര്‍ട്ട് ഫോണ്‍ ഗെയിമായ ‘പോക്കിമോന്‍ ഗോ’ ലോകമെങ്ങും തരംഗമായി മാറിയിരിക്കുകയാണ്.

പോക്കിമോന്‍ ഇതിനോടകം നേടിയെടുത്തത് ഏകദേശം 2,929 കോടി(440 മില്യണ്‍ ഡോളര്‍) രൂപ. ആപ്ലിക്കേഷന്‍ അപഗ്രഥന കമ്പനിയായ സെന്‍സര്‍ ടവറാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിനം 26 കോടി( നാല് മില്യണ്‍ ഡോളര്‍) രൂപ വരുമാനം പോക്കിമോന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നതായും സെന്‍സര്‍ ടവര്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഗെയിമിന്റെ ലോഞ്ചിംഗ്. സാങ്കേതിക ലോകത്ത് നിന്ന് യാഥാര്‍ഥ്യത്തിലേക്ക് (ഓഗ്‌മെന്റ്ഡ് റിയാലിറ്റി) ആളുകളെ എത്തിക്കുന്ന പ്രതീതിയായിരുന്നു ഗെയിം.

ഇതാണ് ഗെയിം ജനപ്രീയമാകാന്‍ കാരണം. പോക്കിമോന്‍ ഗ്രൂപ്പുമായി സഹകരിച്ച് നിന്റെന്‍ഡോ ആന്‍ഡ് നിയാന്‍ടിക് ആണ് ഗെയിം സൃഷ്ടിച്ചത്.

Top