Pokemon Go for Apple Watch

ന്യൂയോര്‍ക്ക്: ആഗോള പ്രശസ്തമായ ‘പോക്കിമോന്‍ ഗോ’ ഗെയിം ഇനി ആപ്പിള്‍ വാച്ചിലും കളിക്കാം. ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ആപ്പിള്‍ കരാറില്‍ എത്തി. ഗെയിമിലെ പോക്കിമോന്‍ സ്റ്റോപ്പുകളെക്കുറിച്ച് പോക്കിമോന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിവരങ്ങള്‍ ആപ്പിള്‍ വാച്ചില്‍ എത്തും.

ഇതോടെ പോക്കിമോനെ തേടിയിറങ്ങുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഗെയിം കളിക്കാനുള്ള സാധ്യത തെളിഞ്ഞു.

ലോകത്ത് 50 കോടി ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ആപ്പിള്‍ വാച്ചില്‍ എത്തുന്നതോടെ കൂടുതല്‍ ജനപ്രീതി നേടും.

Top