മൂന്നാറില്‍ വിഷമദ്യം കഴിച്ച് മൂന്ന് ‌പേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ്  അന്വേഷണം തുടങ്ങി.

ഞായറാഴ്ചയാണ് ഇവര്‍ മദ്യം കഴിച്ചത്. പിന്നീട് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Top